Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- സമൃദ്ധി 2024 പദ്ധതി

 


ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമൃദ്ധി 2024 പദ്ധതി കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്  മെമ്പര്‍ ബോബി മാത്യു ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് സജു കൂടത്തിനാല്‍, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് , സീനിയര്‍ അസിസ്റ്റന്റ് ആന്റോ ജോര്‍ജ്ജ്, പ്രോഗ്രാം ഓഫീസര്‍ ഡോ. സിന്ധു റാണി പി. ജെ., അന്‍വിന്‍  CM എന്നിവര്‍ പ്രസംഗിച്ചു.   പരിസ്ഥിതി ദിന പ്രതിജ്ഞയ്ക്കു ശേഷം ചേര്‍പ്പുങ്കല്‍ പാലത്തിനു സമീപം പാതയോരത്തേക്ക് പരിസ്ഥിതി ദിന റാലിയും നടന്നു.  വോളണ്ടിയേഴ്‌സിനെ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അഭിനന്ദിച്ചു.  വോളണ്ടിയേഴ്‌സ് തയാറാക്കിയ ഫലവൃക്ഷ തൈകള്‍  നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത് പ്രസിഡന്റ് നിര്‍വഹിച്ചു. മാലിന്യമുക്ത നവകേരള സന്ദേശവുമായി തെരുവുനാടക അവതരണവും നടന്നു.  സമീപപ്രദേശങ്ങളിലെ വീടുകളിലും വോളണ്ടിയേഴ്‌സ് ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു.




Post a Comment

0 Comments