Breaking...

9/recent/ticker-posts

Header Ads Widget

DCS ന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം അയര്‍ക്കുന്നത്ത് നടന്നു.

 


അധ:സ്ഥിത വര്‍ഗ അവകാശ സംരക്ഷണ സമിതി DCS ന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം അയര്‍ക്കുന്നത്ത് നടന്നു. കുടകശ്ശേരി ബില്‍ഡിംഗില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ നിര്‍വഹിച്ചു. ഡിപ്രസ്ഡ് ക്ലാസ് സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്‌മോന്‍ അയര്‍ക്കുന്നം അധ്യക്ഷനായിരുന്നു. DCS പ്രസിഡന്റ് പൊയ്കയില്‍ പ്രസന്നകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. അയര്‍ക്കുന്നം പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജിജി നാഗമറ്റം, കുഞ്ഞുമോന്‍ വെള്ളാപ്പള്ളി,  ജീവന ജോര്‍ജ്, അജിത് Rനാഥ്, റോയി കൊല്ലാട് തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments