Breaking...

9/recent/ticker-posts

Header Ads Widget

ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം

 


ശ്രീ നാരായണ ഗുരുദേവന്‍ വേല്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍ 97-ാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം നടന്നു. ക്ഷേത്രം തന്ത്രി ജ്ഞാന തീര്‍ത്ഥ സ്വാമികളുടെയും മേല്‍ശാന്തി സനീഷ് വൈക്കത്തിന്റെയും മുഖ്യ കാര്‍മ്മികത്വ ത്തിലാണ് പ്രതിഷ്ഠാ വാര്‍ഷിക ചടങ്ങുകള്‍ നടന്നത്. പുലര്‍ച്ചെ 3 ന് പ്രതിഷ്ഠദര്‍ശന ദീപാരാധനയും സമൂഹനാമജപവും നടന്നു. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗുരുദേവ കലശാഭിഷേകം, മഹാഗുരു പൂജ എന്നിവയും നടന്നു. തന്ത്രി ജ്ഞാന തീര്‍ത്ഥ സ്വാമി പ്രതിഷ്ഠാദിന സന്ദേശം നല്‍കി. പ്രസിദ്ധ പ്രഭാഷകനായ VKസുരേഷ് കുമാര്‍ കണ്ണൂര്‍ ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തി ഈ കാലഘട്ടത്തില്‍ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് മഹാപ്രസാദമൂട്ട്, വൈകീട്ട് ദീപാരാധന, ദീപക്കാഴ്ച എന്നിവയും നടന്നു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് MN ഷാജി മുകളേല്‍, വൈസ് പ്രസിഡന്റ് സതീഷ് മണി, സെക്രട്ടറി O M സുരേഷ് ഇട്ടിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടന്നത്.




Post a Comment

0 Comments