Breaking...

9/recent/ticker-posts

Header Ads Widget

ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് ഹൈസ്‌കൂള്‍ പ്രവേശനോത്സവം

 


ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് ഹൈസ്‌കൂള്‍ പ്രവേശനോത്സവം മേലുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, ഡെന്‍സി ബിജു   ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജഗു സാം  അദ്ധ്യക്ഷനായിരുന്നു. സ്‌കൂള്‍  മാനേജര്‍, ബിഷപ്പ് സെക്രട്ടറി റവ. മാക്‌സിന്‍ ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. പാലാ വിമുക്തി സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആശാ മരിയ പോള്‍  വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസ് നയിച്ചു. നവാഗതര്‍ക്ക് ലയണ്‍സ് ക്ലബ്ബ്  ഓഫ് അരുവിത്തുറ  ഉപഹാരമായി നല്‍കുന്ന  സ്‌കൂള്‍ ബാഗ്, കുട ,നോട്ട് ബുക്ക് ഇവയുടെ സമര്‍പ്പണം നടന്നു. ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ലിന്റാ ദാനിയേല്‍, സ്റ്റാഫ് സെക്രട്ടറി സൂസന്‍ വി.ജോര്‍ജ്ജ്, ലയണ്‍സ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്ററും, ഓ.എസ്.എ ട്രഷററുമായ സിബി മാത്യു പ്ലാത്തോട്ടം, അരുവിത്തുറ ലയണ്‍സ് ക്ലബ് ഭാരവാഹികളായ അരുണ്‍ കുളമ്പള്ളില്‍, മനോജ് മാത്യു,  സെക്രട്ടറി മനേഷ് കല്ലറക്കല്‍, അഡ്മിനിസ്‌ട്രേറ്റര്‍  റ്റിറ്റോ റ്റി മാത്യു തെക്കേല്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സുകുമാരന്‍ പുതിയ കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂളിന് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളെ മാനിച്ച് സ്‌കൂള്‍ അധികൃതര്‍ ലയണ്‍ മെമ്പേഴ്‌സിനെ പൊന്നാടായണിയിച്ച് ആദരിച്ചു. ക്ലബ് മെമ്പര്‍മാരായ പ്രിന്‍സണ്‍ പറയന്‍കുഴി, ഉണ്ണി മഠത്തിപറമ്പില്‍ എന്നിവരും പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കി. ലയണ്‍സ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തില്‍  എന്‍.എം.എം.എസ് അവാര്‍ഡ് ജേതാവ് അനീഷാ മോള്‍ അനീഷിന്  സ്‌കോളര്‍ഷിപ്പ് നല്‍കുകയും സമ്മേളന ശേഷം  എല്ലാ നവാഗതര്‍ക്കും രക്ഷിതാക്കള്‍ക്കും  സ്‌നേഹവിരുന്ന് ഒരുക്കി  പ്രവേശനോത്സവം വേറിട്ടതാക്കുകയും ചെയ്തു.




Post a Comment

0 Comments