Breaking...

9/recent/ticker-posts

Header Ads Widget

പേവിഷബാധ പ്രതിരോധ ബോധവത്കരണ ക്ലാസ് നടത്തി

 


ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും പേവിഷബാധ പ്രതിരോധ ബോധവത്കരണ ക്ലാസ് നടത്തി. പേ വിഷബാധയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍കുമിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത് . ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സ്‌കൂളുകളില്‍ ബോധവത്കരണവും പ്രതിജ്ഞയും സ്‌പെഷ്യല്‍ അസംബ്ലിയും സംഘടിപ്പിച്ചു.  പേവിഷബാധയുള്ള നായ, പൂച്ച, മറ്റ് മൃഗങ്ങള്‍ എന്നിവയുടെ കടിയേറ്റ് റാബിസ് രോഗം ഉണ്ടാകുന്നതിനെക്കുറിച്ചും  ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിച്ചു . കടിയേറ്റാല്‍ ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് ടാപ്പ് തുറന്ന്   വെള്ളത്തില്‍ കഴുകണമെന്നും ആഹാര അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് തെരുവ് നായകള്‍ക്കും പൂച്ചയ്ക്കും വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും രോഗം ബാധിച്ചാല്‍ 100% മരണകാരണമാകും എന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.




Post a Comment

0 Comments