Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴയില്‍ ഏറ്റുമാനൂരില്‍ വെള്ളക്കെട്ട്

 


കനത്ത മഴയില്‍ ഏറ്റുമാനൂരില്‍ വെള്ളക്കെട്ട് .  വെള്ളിയാഴ്ച രാത്രിയില്‍ ഉണ്ടായ അതിശക്തമായ മഴയിലാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്.. പ്രധാന റോഡുകളെല്ലാം തോടുകളായി മാറിയപ്പോള്‍ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളില്‍   വെള്ളം കയറി.  ഗതാഗതവും തടസ്സപ്പെട്ടു.. വൈകീട്ട് ഏഴര മുതല്‍ രണ്ടു മണിക്കൂറോളം നീണ്ടുനിന്ന കനത്തമഴയില്‍ പാലാ റോഡ് , പേരൂര്‍ ജംഗ്ഷന്‍, പാറകണ്ടം ,ക്ഷേത്ര വടക്കേനട ഭാഗം, കോണിക്കല്‍ പടി തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായി.  മങ്കര കലുങ്ക്, പുന്നത്തറ കവല, ഷട്ടര്‍ കവല കിസ്മത്തുപടി , വെട്ടിമുകള്‍  കട്ടച്ചിറ എന്നിവിടങ്ങളില്‍ മൂന്നടിയിലേറെ വെള്ളം ഉയര്‍ന്നു. എം സി റോഡില്‍ വില്ലേജ് ഓഫീസ് ഭാഗത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന്  വലിയ നാശനഷ്ടങ്ങളാണ്  വ്യാപാരികള്‍ക്കും സംഭവിച്ചത്. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍  ഭാഗവും. വെള്ളത്തിനടിയിലായി. ശനിയാഴ്ച രാവിലെ മണ്ണും ചെളിയും നീക്കംചെയ്തു തുടച്ചു വൃത്തിയക്കിയ ശേഷമാണ്  വ്യാപാരികള്‍ കടതുറന്നത്. ഡ്രയിനേജ് സംവിധാനത്തിലെ തകരാറാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്..




Post a Comment

0 Comments