Breaking...

9/recent/ticker-posts

Header Ads Widget

വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ 2 പേര്‍ അറസ്റ്റില്‍.

 


ഏറ്റുമാനൂരില്‍ ചാരിറ്റി സംഘടനയുടെ പേരില്‍ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ 2 പേര്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശികളായ വീട്ടമ്മമാരെ  കബളിപ്പിച്ച് ഒരുകോടിയില്‍ പരം രൂപ തട്ടിയെടുത്ത കേസില്‍ പേരൂര്‍  101 കവല  ശങ്കരാമലയില്‍ വീട്ടില്‍ മേരി കുഞ്ഞുമോന്‍  (63), കല്‍കുന്തല്‍, ചേമ്പളം കൗണ്ടി ഭാഗത്ത് കിഴക്കേകൊഴുവനാല്‍ വീട്ടില്‍ (അയ്മനം ഭാഗത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസം) ജെസി ജോസഫ് (54) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പേരൂര്‍ സ്വദേശിനികളായ വീട്ടമ്മമാരെ  സമീപിച്ച്   എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്ത് നിന്നും തങ്ങള്‍ക്ക്  പണം ലഭിക്കുമെന്നും, ഇതിലേക്ക് ടാക്‌സ് ആയും, സര്‍വീസ് ചാര്‍ജായും  പണം അടയ്ക്കുന്നതിന് പൈസ തന്നാല്‍ ഇവര്‍ക്ക് ലക്ഷക്കണക്കിന് രൂപ കമ്മീഷന്‍ തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്, ഇവരില്‍ നിന്നും പലതവണകളായി, പലകാരണങ്ങള്‍ പറഞ്ഞ്  ഒരു കോടിയില്‍ പരം  രൂപ ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. ഇതിനു ശേഷം ഇവര്‍ പണം തിരികെ നല്‍കാതെ കബളിപ്പിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരുടെ അക്കൗണ്ടുകളിലേക്ക്  പണം എത്തിയതായി കണ്ടെത്തുകയും തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷോജോ വര്‍ഗീസ്, എസ്.ഐ മാരായ ജയപ്രസാദ്, സിനില്‍, എ.എസ്.ഐ സജി, സി.പി.ഓ മാരായ സുമിത, ലിഖിത എന്നിവ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. മറ്റു പ്രതികള്‍ക്ക്  വേണ്ടി തിരച്ചില്‍ ശക്തമാക്കി.




Post a Comment

0 Comments