ഏറ്റുമാനൂര്‍ ജി.പി റോഡ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പച്ചക്കറി ഉത്പാദനത്തില്‍ ഓരോ വീടും സ്വയംപര്യാപ്തത കൈവരിക്കണമെന്ന് ആര്യ രാജന്‍ പറഞ്ഞു. അസോസിയേഷന്‍ അംഗം വിജയാ സദാനന്ദന്‍ ആര്യ രാജനില്‍ നിന്നും പച്ചക്കറി തൈയും വിത്തും ഏറ്റുവാങ്ങി. റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാജീവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.വി തങ്കപ്പന്‍, ട്രഷറര്‍ ജോസഫ് പാറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജി.പി റോഡ് റസിഡന്റ്സ് അസോസിയേഷനിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വിത്തുകളും തൈകളും എത്തിച്ച് നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
0 Comments