Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഉപജില്ല സ്‌കൂള്‍ പ്രവേശനോത്സവം മോന്‍സ് ജോസഫ് എംഎല്‍എ. ഉദ്ഘാടനം ചെയ്തു

 



ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ നേരിടാന്‍ കരുത്തുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുമ്പോഴാണ് വിദ്യാഭ്യാസം അര്‍ത്ഥപൂര്‍ണമാവുന്നതെന്ന് മോന്‍സ് ജോസഫ് MLA. ഏറ്റുമാനൂര്‍ ഉപജില്ല സ്‌കൂള്‍ പ്രവേശനോത്സവം ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോന്‍സ് ജോസഫ് എംഎല്‍എ.  പാലാ വിദ്യാഭ്യാസ ജില്ലയിലെയും പാലാ കോര്‍പ്പറേറ്റിലെയും മികച്ച വിദ്യാലയം ആണ് ചേര്‍പ്പുങ്കല്‍ സ്‌കൂളെന്നും അദ്ദേഹം പറഞ്ഞു.  ഫാദര്‍ ജോസഫ് പാനാമ്പുഴ അനുഗ്രഹ പ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍,  AE0 ശ്രീജ ഗോപാല്‍ പഞ്ചായത്തംഗം ബോബി മാത്യു കീക്കോലില്‍ ,സജു കുടത്തിനാല്‍, അശോക് കുമാര്‍ പൂതമന എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments