Breaking...

9/recent/ticker-posts

Header Ads Widget

കുമരകത്ത് നാല് കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി

 


കുമരകത്ത് നാല് കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്‌സൈസ് സംഘം  പിടികൂടി. ഒറീസയില്‍ നിന്നും ട്രെയിനില്‍ വില്പനയ്ക്ക് കൊണ്ടു വന്നതാണ് കഞ്ചാവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.കോട്ടയം തിരുവാതുക്കല്‍ വേളൂര്‍ സ്വദേശി റഹ്‌മത്ത് മന്‍സിലില്‍ സലാഹുദ്ദീന്‍ ( 29 ) പാലക്കാട് ആലത്തൂര്‍ ഉളികുത്താം പാടം സ്വദേശി പകുതി പറമ്പില്‍ ഷാനവാസ് (18) എന്നിവരെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാജ് പി.യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.എക്‌സൈസ് ഇന്റലിജന്‍സ് ടീമും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഒറീസയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ച ശേഷം പോലീസിന്റെയും എക്‌സൈസിന്റെയും ശ്രദ്ധയില്‍ പെടാതിരിക്കുവാന്‍ കുമരകത്ത് കായല്‍ തീരത്തുള്ള സ്വകാര്യ ആഡംബര റിസോര്‍ട്ടില്‍ താമസിച്ച് കഞ്ചാവ് വില്പന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്.സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും നീല ഷോള്‍ഡര്‍ ബാഗില്‍ കഞ്ചാവുമായി ഇടപാടുകാര്‍ക്ക് നല്‍കുന്നതിനായി ബാങ്ക് പടി ജംഗ്ഷനിലേക്ക് വരുന്നതിനിടയില്‍ മഫ്തിയില്‍ ഉണ്ടായിരുന്ന എക്‌സൈസ് ഇന്റലിജന്‍സ് ടീം ഇവരെ പിടികൂടുകയായിരുന്നു.കുമരകത്തും കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും കഞ്ചാവും മറ്റ് ലഹരി മരുന്നു കളും എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇതോടെ പിടിയിലാവുന്നത്.ടൂറിസം ഗ്രാമമായ കുമരകം കഞ്ചാവ് മാഫിയയുടെ താവളമാക്കുവാന്‍ ശ്രമം നടത്തിയ  ആളുകള്‍ക്കൊരു താക്കീതാണ് എക്‌സൈസിന്റെ കഞ്ചാവു വേട്ട. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.റെയ്ഡില്‍ എക്‌സൈസ് ഇന്റെലിജെന്‍സ് വിഭാഗം ഉദ്യോഗസ്ഥരായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടോജോ ടി. ഞള്ളിയില്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത് നന്ത്യാട്ട് , ജ്യോതി സി.ജി, ബിജു പി.ബി, എന്നിവരും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ അനു വി. ഗോപിനാഥ്, കെ.സി ബൈജു മോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ  ആരോമല്‍ മോഹന്‍, നിഫി ജേക്കബ്  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍ കെ, പ്രദീപ് എം.ജി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments