Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ജോസ് കെ മാണിക്കെതിരെ ഫ്‌ലക്‌സ് ബോര്‍ഡ്.

 


പാലായില്‍ ജോസ് കെ മാണിക്കെതിരെ ഫ്‌ലക്‌സ് ബോര്‍ഡ്. നഗരസഭാ ഓഫീസിന് മുന്നില്‍ അടക്കം പാല നഗരത്തിന്റെ പലയിടത്തും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനമെന്നാണ് ബോര്‍ഡ്. പാലാ പൗരാവലിയുടെ പേരിലുള്ള ഫ്‌ലക്‌സ് ബോര്‍ഡില്‍ ബിനു പുളിക്കാക്കണ്ടത്തിന് അഭിവാദ്യങ്ങളെന്നും എഴുതിയിരുന്നു. എന്നാല്‍ പത്ത് മണിയോടെ എത്തിയ കേരള കോണ്‍ഗ്രസ് എം, സിപിഎം കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുന്നിലെ ഫ്‌ളക്‌സ് ബോര്‍ഡ് കീറി കത്തിച്ചു. ബിനു പുളിക്കക്കണ്ടമാണ് പാലായ്ക്ക് അപമാനമെന്ന് കൗണ്‍ിസലര്‍മാര്‍ പറഞ്ഞു. ജോസ് കെ മാണിയ്ക്കും സിപിഎമ്മിനും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് നഗരസഭാ വളപ്പില്‍ നിന്നും ഇവര്‍ ടൗണിലേയ്‌ക്കെത്തിയത്. നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തിന്റെ നേതൃത്വത്തിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് കീറി തീകൊളുത്തിയത്. ഈ കൗണ്‍സില്‍ തുടങ്ങിയ മുതല്‍ നഗരസഭയ്ക്ക് അപമാനകരമായ രീതിയില്‍ തുടരുന്നയാളാണ് പോസ്റ്റര്‍ സ്ഥാപിച്ചതെന്ന് ഷാജു തുരുത്തന്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, ജോസ് ചീരാംകുഴി, ജോസിന്‍ ബിനോ, പ്രവര്‍ത്തകരായ സുനില്‍ പയ്യപ്പള്ളി, ബിജു പാലൂപ്പടവന്‍ എന്നിവരും നേതൃത്വം നല്കി




Post a Comment

0 Comments