Breaking...

9/recent/ticker-posts

Header Ads Widget

ബസേലിയസ് കോളജില്‍ ഫുട്ബോള്‍ അക്കാദമി വരുന്നു

 


പ്രതിഭാധനരായ ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി ബസേലിയസ് കോളജില്‍ ഫുട്ബോള്‍ അക്കാദമി വരുന്നു. കേരളത്തിലെ പ്രധാന ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ എതിഹാദുമായി ചേര്‍ന്നാണ് അക്കാദമി ആരംഭിക്കുന്നത്. ഭാവിയില്‍ സര്‍വ്വകലാശാല-സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള മികച്ച ടീമിനെ വാര്‍ത്തെടുക്കുകയെന്ന വലിയ ലക്ഷ്യമാണ് കോളജ് മുന്നോട്ട് വയ്ക്കുന്നതെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ക്ലാസ്സ് സമയം കഴിഞ്ഞു ഫുട്ബാള്‍ പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന വിധത്തില്‍ ഫ്ലഡ് ലിറ്റ് സംവിധാനത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.  ഇടവേളകളില്‍ ഓരോ താരത്തിന്റെയും പുരോഗതി വിലയിരുത്തും. എല്ലാ ഞായറാഴ്ചകളിലും സണ്‍ഡേ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കും. 

ഫുട്ബോള്‍ അക്കാദമിയില്‍ ചേരുന്ന വിദ്യാര്‍ത്ഥികളില്‍ താമസസൗകര്യം ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കും. ബസേലിയസ് ഫുട്ബാള്‍ അക്കാദമിയുടെ ഉദ്ഘാടനം ജൂലൈ 1നു നടക്കും. കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ടൈം ജോലിയ്ക്കും കായിക മേഖലയ്ക്കും കൂടുതല്‍ സമയം കണ്ടെത്തുന്നതിനും മറ്റുമായി കോളജിലെ പഠനസമയം ഈ അധ്യയനവര്‍ഷം മുതല്‍ രാവിലെ 8.30 മുതല്‍ 1.45വരെയാക്കി പുനര്‍ക്രമീകരിച്ചിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ.  ബിജു തോമസ്, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജ്യോതിമോള്‍. പി ,അല്‍ എതിഹാദ് കോര്‍ഡിനേറ്റര്‍ അച്ചു.എസ്, ജീജമോള്‍ പിഎം,  കായിക വിഭാഗം അദ്ധ്യാപകന്‍ ഫ്രാംസി റ്റി. മാത്യു. എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments