Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 70-ാമത് സ്ഥാപക ദിനം ആചരിച്ചു.

 


മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 70-ാമത് സ്ഥാപക ദിനം ആചരിച്ചു. ബാങ്ക് ആഡിറ്റോറിയത്തില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേല്‍വെട്ടം അദ്ധ്യക്ഷത വഹിച്ചു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍ സ്ഥാപകദിന സന്ദേശം നല്‍കി.

ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു, ഭരണ സമിതിയംഗങ്ങളായ ആന്‍സമ്മ സാബു, ബിനീഷ് ഭാസ്‌കരന്‍, സില്‍ ബി ജെയ്‌സണ്‍,സെക്രട്ടറി ജോജിന്‍ മാത്യു, ജീവനക്കാരുടെ പ്രതിനിധി വിജയ ബാബു സി. തുടങ്ങിയവര്‍ സംസാരിച്ചു. സ്വന്തമായ കെട്ടിടങ്ങളില്‍ ആധുനിക സൗകര്യങ്ങളോടെ എയര്‍ കണ്ടിഷന്‍ ചെയ്ത 5 ശാഖകളും 18000 അംഗങ്ങളും 1.67 കോടി രൂപ ഓഹരി മൂലധനവും 183 കോടി രൂപ നിക്ഷേവും 117 കോടി രൂപാ വായ്പയും 210 കോടി രൂപാ പ്രവര്‍ത്തന മൂലധനവുമള്ള ബാങ്ക് തുടര്‍ച്ചയായി അംഗങ്ങള്‍ക്ക് 25% ലാഭവിഹിതം നല്‍കുന്നുണ്ട്.




Post a Comment

0 Comments