കോട്ടയം മണ്ഡലത്തില്‍ നിന്നും ഉജ്ജ്വല വിജയം നേടിയ അഡ്വ കെ ഫ്രാന്‍സിസ് ജോര്‍ജിന് യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി. ഇടതുപക്ഷ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ജനവിധിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ. പറഞ്ഞു. കേരളത്തിലെ ജനവിധി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനുള്ള മറുപടിയാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
0 Comments