Breaking...

9/recent/ticker-posts

Header Ads Widget

ജനങ്ങള്‍ നല്‍കിയ വലിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് അഡ്വ ഫ്രാന്‍സിസ് ജോര്‍ജ്

 


വിജയത്തെ വിനയത്തോടെ അംഗീകരിക്കുന്നുവെന്നും, ഐക്യ ജനാധിപത്യമുന്നണിക്ക് ജനങ്ങള്‍ നല്‍കിയ വലിയ  അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന്  അഡ്വ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.. പി.ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസിനും കോട്ടയത്തെ ജനങ്ങള്‍ നല്‍കിയ അംഗീകാരമായി ഈ വിജയത്തെ കാണുന്നു.  കോട്ടയം മണ്ഡലത്തിന്റെയും സംസ്ഥാനത്തിന്റെ കൂട്ടായ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും.. ഇത് കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്ല. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമായിരുന്നു. അതില്‍ യുഡിഎഫിന് വിജയം ലഭിച്ചുവെന്ന് മാത്രം. കേരളത്തിലെ  സര്‍ക്കാരിന് എതിരായ ശക്തമായ വികാരമാണ് പ്രകടമായിരിക്കുന്നത്.  ദേശീയ തലത്തില്‍ ഒരു മാറ്റം ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. ജനാധിപത്യം മതേതരത്വം എന്നിവ സംരക്ഷിക്കപ്പെടണം. അതിനു വേണ്ട ഒരു വിധിയെഴുത്ത് കേരളത്തില്‍ നിന്നും ഉണ്ടായെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു.




Post a Comment

0 Comments