തെള്ളകം അഹല്യ കണ്ണാശുപത്രിയുടെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. അതിരമ്പുഴ പഞ്ചായത്ത് ഹാളില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിമി സജി അധ്യക്ഷത വഹിച്ചു. അഹല്യ PRO നവീന്‍ സ്വാഗതമാശംസിച്ചു. നൂറോളം രോഗികള്‍ നേത്ര പരിശോധനയില്‍ പങ്കെടുത്തു. ഡോ. ജോണ്‍സി ജോണ്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
0 Comments