Breaking...

9/recent/ticker-posts

Header Ads Widget

കുവൈറ്റില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

 


കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുവൈറ്റില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞവര്‍ക്ക്  ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മരണമടഞ്ഞവരുടെ  ബാധ്യതകള്‍ ഗവണ്മെന്റ് ഏറ്റെടുക്കണമെന്നും, അവരുടെ വീടുകളില്‍ ഒരാള്‍ക്ക്  സര്‍ക്കാര്‍ ജോലി ലഭ്യമാക്കി കുടുംബങ്ങളുടെ  സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും ഗാന്ധിദര്‍ശന്‍ വേദി ആവശ്യപ്പെട്ടു. ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന പ്രവാസികളുടെ താമസവും അവരുടെ സുരക്ഷിതത്വവും സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന്  സംസ്ഥാന സെക്രട്ടറി എ.കെ ചന്ദ്രമോഹന്‍  ആവശ്യപ്പെട്ടു . ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപറമ്പില്‍ അധ്യക്ഷത വഹിച്ചു.ഉപാധ്യക്ഷന്‍ വിഷ്ണു ചെമ്മുണ്ടവള്ളി,വിശ്വനാഥന്‍ കുന്നപ്പള്ളി, ജസ്റ്റിന്‍ ബ്രൂസ്, മജീദ് ഖാന്‍,ചാക്കോ ഐപ്പ്, തമ്പാന്‍ കുര്യന്‍, കെ.ജി ഹരിദാസ്, ഗ്രേഷ്യസ് പോള്‍,ടോമി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments