Breaking...

9/recent/ticker-posts

Header Ads Widget

രഹസ്യമായി നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

 


കോട്ടയം മെഡിക്കല്‍ കോളേജിന് മുന്‍ വശത്ത് രഹസ്യമായി നട്ടുവളര്‍ത്തിയ  കഞ്ചാവ് ചെടി കണ്ടെത്തി. മെഡിക്കല്‍ കോളേജിന് മുന്‍ വശത്ത് തട്ട് കടകള്‍ പ്രവര്‍ത്തിച്ചിരുന്ന ഭാഗത്തിന് പുറകിലായാണ് കഞ്ചാവ് ചെടി കണ്ടത്. മൂന്ന് മാസത്തോളം വളര്‍ച്ചയുള്ള കഞ്ചാവ് ചെടിക്ക് 70 സെന്റി മീറ്ററോളം ഉയരമുണ്ട്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ P ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി തിരിച്ചറിഞ്ഞത്. ആരോ രഹസ്യമായി നട്ട് വളര്‍ത്തിയതാണ് ഈ ചെടി എന്ന് കരുതുന്നു. മയക്കുമരുന്ന് റാക്കറ്റുകളെ പിടികൂടുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളജ്, ഗാന്ധിനഗര്‍ മേഖലയില്‍ എക്‌സൈസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.  ഈ മേഖലയിലെ മയക്കുമരുന്ന് ശ്യംഖലയില്‍ പെട്ടവരിലാരെങ്കിലുമാണ് ചെടി നട്ടത് എന്ന് എക്‌സൈസ് കരുതുന്നു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടാവുന്ന ഗുരുതര കുറ്റമാണ് ഇത്. റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബൈജു മോന്‍ KC, പ്രിവന്റീവ് ഓഫീസര്‍മാരായ നൗഷാദ് M, ആരോമല്‍ മോഹന്‍ ,നിഫി ജേക്കബ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് രാജ് KR, ശ്യാം ശശിധരന്‍ എക്‌സൈസ് ഡ്രൈവര്‍ അനില്‍ KK എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments