Breaking...

9/recent/ticker-posts

Header Ads Widget

ജോര്‍ജ് ജോസഫ് പൊടിപാറയുടെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷിക ദിനാചരണം ജൂണ്‍ 22 ന്

 


ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് ശ്രദ്ധേയമായ സംഭാവനകള്‍  നല്‍കിയ ജോര്‍ജ് ജോസഫ് പൊടിപാറയുടെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷിക ദിനാചരണം ജൂണ്‍ 22 ന് നടക്കും. വൈകുന്നേരം 4 -ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസില്‍ അനുസ്മരണ സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഡി.സി. സി. പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.ജോയ് പൂവം നില്‍ക്കുന്നതില്‍ അധ്യക്ഷത വഹിക്കും.  കേരളപ്പിറവിക്ക് ശേഷം 1957ലും 60ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ജോസഫ് പൊടിപാറ മെഡിക്കല്‍ കോളേജ്, ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ഏറ്റുമാനൂര്‍ ഐടിഐ, കെ. ഇ.കോളേജ് മാന്നാനം, ബി.കെ. കോളേജ് അമലഗിരി, സെന്റ് ജോസഫ് ബി.എഡ്. കോളേജ് എന്നിവയുടെയെല്ലാം സ്ഥാപനത്തിന് നേതൃത്വം നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.ജോയ് പൂവം നില്‍ക്കുന്നതില്‍, ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റില്‍ , ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍, വിഷ്ണുചെമ്മുണ്ടവള്ളില്‍, ജോണ്‍ തോമസ് പൊന്‍മാങ്കല്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments