Breaking...

9/recent/ticker-posts

Header Ads Widget

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പാലാ അരുണാപുരം ശ്രീരാമകൃഷ്ണാശ്രമം സന്ദര്‍ശിച്ചു.

 


കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പാലാ അരുണാപുരം ശ്രീരാമകൃഷ്ണാശ്രമം സന്ദര്‍ശിച്ചു.  ഭാരതം എന്താണെന്ന് താന്‍ ആദ്യം പഠിച്ചത് പാലായിലെ ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ നിന്നുമാണെന്നു ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ  ശ്രീരാമകൃഷ്ണ ആശ്രമത്തിലെത്തിയ  കേന്ദ്രമന്ത്രിയെ ആദരപൂര്‍വം ആശ്രമാധികൃതരും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ശ്രീരാമ കൃഷ്ണ ആശ്രമത്തിലെ പ്രതിഷ്ഠയില്‍ പൂക്കള്‍ അര്‍പ്പിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍  സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. പഴയ സുഹൃത്തുക്കള്‍ മന്ത്രിയുടെ അടുത്ത് എത്തിയപ്പോള്‍ എല്ലാവരെയും പേര് എടുത്തു വിളിച്ചാണ് അദ്ദേഹം സൗഹൃദം പുതുക്കിയത്..1982 ലാണ് പാലാ സെന്റ് തോമസ് കോളേജില്‍ പഠിക്കാനെത്തുന്നതെന്നും അന്ന്  വിദ്യാര്‍ത്ഥി മോര്‍ച്ചയുടെ ജില്ലാ സെക്രട്ടറി ആയിരുന്നുവെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു..വീട്ടില്‍ പോയി വരുന്നത് ബുദ്ധിമുട്ടായപ്പോള്‍ എന്നാല്‍ ആശ്രമത്തില്‍ താമസിക്കാം എന്ന നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. ഈ ആശ്രത്തിലെ രണ്ടു വര്‍ഷത്തെ ജീവിതം തന്നെ മറ്റൊരു മനുഷ്യനാക്കിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്വപ്രഭാനന്ദ സ്വാമിയായിരുന്നു അന്നത്തെ മഠാധിപതി. അദ്ദേഹം തന്ന ഉപദേശങ്ങള്‍ എപ്പോഴും വഴികാട്ടിയായിരുന്നുവെന്നും ന്യൂനപക്ഷ കമ്മീഷന്‍ മെമ്പറായിരിക്കുമ്പോഴും ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ടെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു . സ്വീകരണ സമ്മേളനത്തില്‍ ശ്രീരാമ കൃഷണ ആശ്രമ മഠാധിപതി വീതസംഗാനന്ദജി അധ്യക്ഷനായിരുന്നു.  ഡോക്ടര്‍ മുരളീ വല്ലഭന്‍,വി.വി സനീഷ്, ലിജിന്‍ ലാല്‍, എന്‍.കെ ശശികുമാര്‍, ടി.ആര്‍ നരേന്ദ്രന്‍, ബിനീഷ് ചൂണ്ടച്ചേരി, അഡ്വ അനീഷ് ജി, സുമിത് ജോര്‍ജ്, ജി മുരളീധരന്‍ നായര്‍, കൗണ്‍സിലര്‍ ജിമ്മി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments