Breaking...

9/recent/ticker-posts

Header Ads Widget

ജോര്‍ജ് കുര്യന്‍ കേന്ദ്ര മന്ത്രിസഭയിലേയ്ക്ക്

 


മോദി മന്ത്രിസഭയില്‍ കോട്ടയത്തിനും മന്ത്രി. ബിജെപി നേതാവും കോട്ടയം കാണക്കാരി സ്വദേശിയുമായ ജോര്‍ജ് കുര്യന്‍ മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി മന്ത്രിയാകുമെന്ന് ഉറപ്പായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജോര്‍ജ് കുര്യന്‍. ഇദ്ദേഹവും കേന്ദ്രമന്ത്രിയായേക്കുമെന്ന ഉറപ്പാണ് ലഭിച്ചത്. സുരേഷ് ഗോപിക്ക് പിന്നാലെയാണ് മൂന്നാം മോദി മന്ത്രിസഭയില്‍ മലയാളി ജോര്‍ജുകുര്യനും അംഗമാകുന്നത്. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുത്താണ് ജോര്‍ജ് കുര്യന് മന്ത്രിസ്ഥാനം നല്‍കുന്നത് എന്നാണ് സൂചന. കോട്ടയം കാണക്കാരി സ്വദേശിയാണ്. 2016ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോര്‍ജ്ജിന്റെ നേട്ടത്തില്‍ ഭാര്യ അന്നമ്മ സന്തോഷം പ്രകടിപ്പിച്ചു.




Post a Comment

0 Comments