Breaking...

9/recent/ticker-posts

Header Ads Widget

2 സ്വര്‍ണ മാലകളുമായി ഓടി രക്ഷപെട്ടു

 


ചങ്ങനാശ്ശേരിയില്‍ സ്വര്‍ണക്കടയില്‍ എത്തിയ ആള്‍ 2 സ്വര്‍ണ മാലകളുമായി ഓടി രക്ഷപെട്ടു. ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജംഗ്ഷനിലെ ഗുരുവരം ജ്വല്ലറിയില്‍ ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. മാല ആവശ്യപ്പെട്ട് വന്ന മാസ്‌ക് ധരിച്ച ഒരു യുവാവാണ്, കടയില്‍ ഉണ്ടായിരുന്ന  ജീവനക്കാരന്‍ അഗസ്റ്റിനെ കബളിപ്പിച്ചു, കാവാലം ബസാര്‍ വഴി ഓടി രക്ഷപെട്ടത്. മാല  സെലക്ട് ചെയ്യുന്ന ഭാവത്തില്‍, 2 മാലകള്‍ കൈയില്‍ വെച്ചു നോക്കി കൊണ്ടിരുന്ന കള്ളന്‍,   മാല നോക്കുന്നതിനിടയില്‍, ഡോര്‍ തുറന്നു പുറത്തേക്കു ഓടുകയാണുണ്ടായതെന്ന്  അഗസ്റ്റിന്‍ പറഞ്ഞു. അഗസ്റ്റിന്‍ കാവാലം ബസാര്‍ വരെ പിന്നാലെ ഓടിയെങ്കിലും,  കള്ളനെ പിടികൂടാന്‍ ആയില്ല.




Post a Comment

0 Comments