ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഏഴാമത് കേശദാന ക്യാമ്പ് പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയില്‍ നടന്നു. ഹോസ്പിറ്റല്‍ RMO Dr.രേഷ്മ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പതിനഞ്ചോളം പേര്‍ കേശദാനം നടത്തി. 44 ആളുകള്‍ കൊറിയര്‍ മുഖേന മുടി അയച്ചു നല്‍കി .ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഡോക്ടര്‍ ശബരിനാഥ്,നഴ്‌സിംഗ് ഡെപ്യൂട്ടി സൂപ്രണ്ട് R ഗിരിജ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ച്ചയായ ക്യാമ്പുകള്‍ സംഘടിപ്പിച്ച് സമാഹരിക്കുന്ന മുടി ഉപയോഗിച്ച് വിഗ്ഗുകള്‍ തയ്യാറാക്കി വര്‍ഷാവസാനത്തോടെ പാലാ ജനറല്‍ ഹോസ്പിറ്റല്‍ ഓങ്കോളജി & റേഡിയോ തെറാപ്പി വിഭാഗത്തില്‍ ഏല്‍പ്പിക്കുകയും, ക്യാന്‍സര്‍ ബാധിതരായ സ്ത്രീകള്‍ക്ക് സൗജന്യമായി നല്‍കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി മഹേഷ് പി രാജു അറിയിച്ചു.
0 Comments