Breaking...

9/recent/ticker-posts

Header Ads Widget

ഹരിതകര്‍മ്മസേനാംഗങ്ങളുടെ മക്കളെ ആദരിച്ചു.

 


കിടങ്ങൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ്മസേനാംഗങ്ങളുടെ മക്കളെ ആദരിച്ചു.  എസ് എസ് എല്‍ സി, പ്ലസ് റ്റു പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചത്. നൂറ് ശതമാനം യൂസര്‍ഫീ പിരിച്ചെടുത്ത എഴാം വാര്‍ഡ് ഹരിതകര്‍മ്മസേനാംഗം സിന്ധു ചന്ദ്രനെയും ചടങ്ങില്‍ അനുമോദിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി രാജീവ് എസ് കെ അധ്യക്ഷനായിരുന്നു. ഹരിതകര്‍മ്മസേന കണ്‍സോഷ്യം പ്രസിഡന്റ് ലിന്‍സി ജോഷി സ്വാഗതവും, സെക്രട്ടറി ജിജി കെ എസ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ്‌കുമാര്‍, ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി. പഞ്ചായത്ത് മെമ്പര്‍മാര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് മൊമന്റോയും ക്യാഷ് അവര്‍ഡും വിതരണം ചെയ്തു.




Post a Comment

0 Comments