Breaking...

9/recent/ticker-posts

Header Ads Widget

അതിരുവിട്ട മുസ്ളിം സംവരണം നടക്കുന്നുവെന്നു ഹിന്ദു ഐക്യ വേദി

 


അതിരുവിട്ട മുസ്ളിം സംവരണം കേരളത്തില്‍ നടക്കുന്നുവെന്നു ഹിന്ദു ഐക്യ വേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  പിന്നോക്ക സംവരണവും ന്യൂനപക്ഷ സംവരണവും ഒരുമിച്ച് മുസ്ളിം സമുദായത്തിനു ലഭിക്കുന്നു. പരിവര്‍ത്തിത ക്രൈസ്തവവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കി പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നത് അനീതിയാണെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ഇഎസ് ബിജു പറഞ്ഞു. 

ജാതി സംവരണം കവര്‍ന്നെടുത്ത് മതസമൂഹത്തിന് നല്‍കിയത് അവസാനിപ്പിക്കണമെന്നും ഹിന്ദു ഐക്യ വേദി ആവശ്യപ്പെട്ടു. അതിരുവിട്ട മതപ്രീണനത്തിനും സംവരണ തട്ടിപ്പിനും എതിരെ പ്രതികരിച്ചതിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെട്ടയുള്ളവരെ അവഹേളിക്കുന്ന നിലപാടി നെതിരെ ഹിന്ദു ഐക്യവേദി പ്രക്ഷോഭം ആരംഭിക്കു മെന്നും ഇഎസ് ബിജു അറിയിച്ചു. ജൂലൈ 3 ന് പാളയത്തും 5 ന് എറണാകുളത്തും ഹിന്ദു ഐക്യവേദി ഐക്യദാര്‍ഡ്യ സമ്മേളനം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ  പി. എസ്. പ്രസാദ്,  പ്രൊഫ ബി. ഹരിലാല്‍, മഹിളാ ഐക്യവേദിസംസ്ഥാന പ്രസിഡണ്ട്, ബിന്ദുമോഹന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 




Post a Comment

0 Comments