Breaking...

9/recent/ticker-posts

Header Ads Widget

ഇരുമ്പു ഗ്രില്ലിനിടയില്‍ കാല്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു

 


പാല നഗരത്തില്‍ ഓടകളുടെ ഇരുമ്പു മേല്‍മൂടികള്‍ തകര്‍ന്നത് അപകടക്കെണിയായി. തകര്‍ന്ന ഇരുമ്പു ഗ്രില്ലിനിടയില്‍ കാല്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. മെയിന്‍ റോഡില്‍ നിന്നും റിവര്‍ വ്യൂ റോഡിലേക്കുള ലിങ്ക് റോഡിനോടു ചേര്‍ന്നാണ് ഓടയുടെ മേല്‍ മൂടിതകര്‍ന്നത് . ഇതുവഴി കടന്നുപോയ കൊഴുവനാല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് അപകടത്തില്‍പെട്ടത്. കാലില്‍ മുറിവേറ്റ വദ്യാര്‍ത്ഥിനിയെ ഗവ:ജനറല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.  കാലിലെ മുറിവിന് സ്റ്റിച്ചുകള്‍ വേണ്ടി വന്നു . നഗരത്തിലെ വിവിധഭാഗങ്ങളില്‍ ഓടകളുടെ  തകര്‍ന്ന മേല്‍മൂടികള്‍ നവീകരിച്ച് കാല്‍നടയാത്രക്കാര്‍ അപകടത്തില്‍ പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നു ആവശ്യംശക്തമായി. നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തനും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലും സ്ഥലത്തെത്തി. അപകട ഭീക്ഷണിയൊഴിവാക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.





Post a Comment

0 Comments