മറ്റക്കര ജ്ഞാന പ്രകാശിനി വായനശാലയുടെ നേതൃത്വത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നവ സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ജ്ഞാന പ്രകാശിനി ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോ.സെക്രട്ടറി എന്‍.ഡി ശിവന്‍ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡന്റ് വി.റ്റി കുര്യന്‍ വടക്കേടം അധ്യക്ഷനായിരുന്നു. സ്റ്റാലിന്‍ അഗസ്റ്റ്യന്‍ വിഷയാവതരണം നടത്തി. അജിമോന്‍ സി.സി ഡോ.ശ്യാമള വി.കെ. ഹരികുമാര്‍ മറ്റക്കര, സുബിന്‍ എസ്.വി, റ്റി.സി ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments