Breaking...

9/recent/ticker-posts

Header Ads Widget

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം കോട്ടയത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം

 


ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം കോട്ടയത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം പാലായില്‍ നടന്നു.  മുന്‍സിപ്പല്‍ പാര്‍ക്ക് ക്ലീന്‍ ചെയ്തുകൊണ്ടാണ് ദിനാചരണം നടത്തിയത്. തുടര്‍ന്ന് വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍  ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത് അധ്യക്ഷനായിരുന്നു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡഗം റോണി മാത്യു പരിസ്ഥിതി ദിന സന്ദേശം നല്‍കി.  യോഗത്തില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ലീനാ സണ്ണി, പാലാ മുന്‍സിപ്പാലിറ്റി സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മാരായ ബൈജു കൊല്ലംപറമ്പില്‍,  ലിസിക്കുട്ടി മാത്യു,  സാവിയോ കാവുകാട്ട്, കൗണ്‍സിലര്‍മാരായ ജോസിന്‍ ബിനോ,  സന്ധ്യ R, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ , നഗരസഭാ ജീവനക്കാര്‍ ,ടീം കേരള പ്രവര്‍ത്തകര്‍ , വിവിധ ബ്ലോക്കിലെ യുവജന കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments