വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞ അധ്യാപകന് വിദ്യാര്‍ത്ഥികളുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ഇരുമ്പു തോട്ടി ഇലക്ടിക് ലൈനില്‍ കുടുങ്ങി ഷോക്കേറ്റ് മരണമടഞ്ഞ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ജിമ്മി ജോസിന്റെ ഭൗതിക ശരീരം സ്‌കൂളില്‍ പൊതു ദര്‍ശനത്തിനെത്തിച്ചപ്പോള്‍ സഹ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വിതുമ്പലോടെ യാത്രാമൊഴിയേകി. സംസ്‌കാരകര്‍മ്മങ്ങള്‍ മാനത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടന്നു.
0 Comments