Breaking...

9/recent/ticker-posts

Header Ads Widget

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി

 


കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കോട്ടയത്തെ തെരഞ്ഞെടുപ്പ് |ഫലം സംസ്ഥാനത്തെമ്പാടും ഉണ്ടായ ജനവിധിയുടെ ഭാഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തില്‍ മാറ്റം ഉണ്ടാവണമെന്ന് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ചതുകൊണ്ട് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് അനുകൂലമായ വിധിയെഴുത്ത് കേരളത്തിലും ഉണ്ടായി. ബിജെപിക്ക് അനുകൂലമായ വലിയ പ്രചരണങ്ങളാണ് നടന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളും ബിജെപിക്ക് അനുകൂലമായാണ് പുറത്തുവന്നത്. എന്നാല്‍ കേന്ദ്രത്തില്‍ എന്‍ഡിഎ യെ താഴെയിറക്കാനായി ജനങ്ങള്‍ തീരുമാനിച്ചുവെന്നും ഇതാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണാനാവുന്നതെന്നും ജോസ് കെ മാണി കോട്ടയത്ത്  പറഞ്ഞു.





Post a Comment

0 Comments