Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോല്‍സവം ഇലയ്ക്കാട് SKV G UPS ല്‍ നടന്നു.

 


 കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോല്‍സവം ഇലയ്ക്കാട് SKV G UPS ല്‍ നടന്നു.  പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ സെബാസ്റ്റിയന്‍  ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട് അനീഷ് ചെല്ലപ്പന്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ശശിധരന്‍ നായര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.മുന്‍ ഹെഡ്മാസ്റ്റര്‍ മധുകുമാര്‍ കെ.ബി. ആശംസകള്‍ നേര്‍ന്നു. നവഗതരെ  ബലൂണുകളും കിരീടവും നല്‍കി സ്വീകരിച്ചു.വിവിധ ക്ലാസുകളിലായി 28 കുട്ടികള്‍ ഈ വര്‍ഷം എത്തിച്ചേര്‍ന്നതായിപി.റ്റി.എ പ്രസിഡന്റ് അനീഷ് ചെല്ലപ്പന്‍ അറിയിച്ചു. രക്ഷിതാക്കള്‍ക്കുള്ള പരിശീലനം സ്റ്റാഫ് സെക്രട്ടറി റ്റി.സി.അനില്‍കുമാര്‍ നല്‍കി.ക്ലാസ്.പി.ടി.എ യുടെയും ,വിവിധ സബ് കമ്മറ്റികളുടെയും രൂപീകരണവും നടന്നു. ബി ആര്‍.സി. പ്രതിനിധി ഷീബ, എസ്.ആര്‍. ജി. കണ്‍വീനര്‍ അമ്പിളി, അധ്യാപികമാരായ എം.എന്‍ ധന്യ,  മഞ്ജുഷ , മാഗി,  അജിത,  അമ്പിളി, അക്കാദമിക് സെല്‍ കണ്‍വീനര്‍ ദിലീപ് സോമന്‍, മാതൃസംഗമം പ്രസിഡണ്ട് രമ്യ, ഷിബു കെ.ഡി., ദീപ കെ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments