ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. കടുത്തുരുത്തി കൃഷി ഭവനുമായി സഹകരിച്ച് സ്‌കൂളില്‍ 5 സെന്റ് സ്ഥലത്ത് അഞ്ചുതരം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. ഇതോടനു ബന്ധിച്ച് നടന്ന സമ്മേളനത്തില്‍ കടുത്തുരുത്തി കൃഷി ഓഫീസര്‍ സിദ്ധാര്‍ത്ഥ, അധ്യാപിക പിങ്കി ജോയിക്ക് പച്ചക്കറി തൈകള്‍ കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നല്ല പാഠം പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ജിനോ തോമസ് മുഖ്യപ്രഭാഷണം നടത്തി. കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, സുമോള്‍ തോമസ്, എന്നിവര്‍ പ്രസംഗിച്ചു. കടുത്തുരുത്തി കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പച്ചക്കറി കൃഷിക്ക് ആവശ്യമായ പച്ചക്കറി തൈകള്‍, വളം, കീടനാശിനി, സാങ്കേതിക സഹായം, എന്നിവ കൃഷി വകുപ്പാണ് ലഭ്യമാക്കുന്നത്.
0 Comments