Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം നടന്നു.

 


മരങ്ങളെ ആലിംഗനം ചെയ്ത് കടുത്തുരുത്തി സെന്റ് മൈക്കിള്‍സ്  സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം നടന്നു. വൃക്ഷത്തൈകള്‍ നട്ടും, മരങ്ങളെ ആലിംഗനം ചെയ്തും, വൃക്ഷങ്ങളോട് സംസാരിച്ചും, വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളോടെയാണ് പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. എന്റെ ഭൂമി എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, മരുഭൂവല്‍ക്കരണത്തിനെതിരെയും, വരള്‍ച്ചയെ നേരിടുന്നതിനും, ഭൂമി പുനരുദ്ധാരണത്തിനുമുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെ, സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ നല്ല പാഠം പദ്ധതി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പദ്ധതി, ലിറ്റില്‍ കൈറ്റ് പദ്ധതി  എന്നിവയുടെ നേതൃത്വത്തിലാണ് പരപാടികള്‍ നടന്നത്. കടുത്തുരുത്തി കൃഷി വകുപ്പ്, എക്‌സൈസ് വകുപ്പ്, എന്നിവയുടെ സഹകരണത്തോടെയാണ് പരിസ്ഥിതി ദിനാചരണം നടന്നത്. 'ഹഗ്  ദ ട്രീ ക്യാമ്പയിന്‍' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി ദിന ക്വിസ് മത്സരവും, ബോധവല്‍ക്കരണ ക്ലാസും നടന്നു. കടുത്തുരുത്തി കൃഷി ഓഫീസര്‍ ആര്‍ സിദ്ധാര്‍ഥ് വൃക്ഷത്തൈ നട്ടു കൊണ്ട്  ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുജാ മേരി തോമസ് അധ്യക്ഷയായിരുന്നു. പരിസ്ഥിതിയിലെ സസ്യങ്ങളോടും ജീവജാലങ്ങളോടും ഉള്ള സ്‌നേഹ പ്രകടനത്തിന്റെ പ്രതീകാത്മകമായ പ്രകടനമായി വിദ്യാര്‍ത്ഥികള്‍ എല്ലാവരും മരങ്ങളെ ആലിംഗനം ചെയ്യുകയും മരങ്ങളോട് സംസാരിക്കുകയും ചെയ്തു. കടുത്തുരുത്തി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ റോബിമോന്‍ മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ജിനോ തോമസ്, പിടിഎ പ്രസിഡണ്ട് ജിയോ കുന്നശ്ശേരി, അധ്യാപകരായ മാത്യു ഫിലിപ്പ്, റോഷന്‍ ജെയിംസ്, രാഹുല്‍ ദാസ്, സൈമണ്‍  എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments