Breaking...

9/recent/ticker-posts

Header Ads Widget

കളത്തൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ പ്രവേശനോത്സവം വര്‍ണാഭമായി.

 


കളത്തൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ പ്രവേശനോത്സവം വര്‍ണാഭമായി.  കുട്ടികളെ അലങ്കരിച്ച വാഹനത്തിലാണ് സ്‌കൂളില്‍ എത്തിച്ചത്. പേരുകള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍  ഏന്തിയ  മുതിര്‍ന്ന കുട്ടികളും രക്ഷിതാക്കളും, പിടിഎ. അംഗങ്ങളും നവാഗതരെ വിശിഷ്ടാതിഥികളെപ്പോലെ അവരെ  സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  മിനി മത്തായി ഭദ്രദീപം  കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികളും അക്ഷരദീപം തെളിച്ചു. സൗജന്യ പാഠപുസ്തക വിതരണം, യൂണിഫോം വിതരണം, പഠനോപകരണ വിതരണം എന്നിവ വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്, മെമ്പര്‍മാരായ രമാ രാജു, ജോയ്‌സി തോമസ്  എന്നിവര്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ പിടിഎ പ്രസിഡന്റ് ബാബു ടി.ഒ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ പ്രകാശന്‍ കെ,  സ്റ്റാഫ് സെക്രട്ടറി പ്രിയഗോപാലന്‍  എന്നിവര്‍ പ്രസംഗിച്ചു.. എല്‍എസ്എസ് ജേതാവ് അവന്തിക സുജനെ  മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി. ആദരിച്ചു. രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് ബിആര്‍സി ട്രെയിനര്‍  രാധിക എം.ആര്‍ നയിച്ചു.




Post a Comment

0 Comments