Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷിക പൊതുയോഗവും, കുടുംബമേളയും

 


കല്ലറ പെരുന്തുരുത്ത്   എന്‍എസ്എസ് കരയോഗത്തിന്റെയും  വനിതാ സമാജത്തിന്റെയും  വാര്‍ഷിക പൊതുയോഗവും കുടുംബമേളയും ഞായറാഴ്ച നടന്നു.  കരയോഗം ഹാളില്‍ ചേര്‍ന്ന സമ്മേളനം വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡണ്ട് പി.ജി.എം. നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡണ്ട് കെ.പി. രഘുനാഥ് അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.കെ. സതീഷ് കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. വൈക്കം യൂണിയന്‍ സെക്രട്ടറി അഖില്‍ ആര്‍ നായര്‍ പ്രതിഭകളെ ആദരിച്ചു... യൂണിയന്‍ കമ്മിറ്റി അംഗം എന്‍. മധു സ്‌കോളര്‍ഷിപ്പ് വിതരണവും പഠനോപകരണ വിതരണവും നടത്തി. എന്‍.കെ. സുരേഷ് കുമാര്‍, കെ.എന്‍. വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് വനിതാ യൂണിയന്‍ പ്രസിഡണ്ട് കെ. ജയലക്ഷ്മി വനിതാ സമാജം  വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.വനിതാ സമാജം യൂണിറ്റ് പ്രസിഡന്റ് എം. ഗീത അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് രാധാമണി. ടി, പുഷ്പ ഷാജി, മീര മോഹന്‍ദാസ്, സ്മിതാ പി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments