Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ഗ്രാമ പഞ്ചായത്തില്‍ അന്താരാഷ്ട യോഗാ ദിനാചരണം നടത്തി.

 


കാണക്കാരി ഗ്രാമ പഞ്ചായത്തിന്റെയും,ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറിയുടെയും ആയുഷ് യോഗ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട  യോഗാ ദിനാചരണം നടത്തി. ദിനാചരണത്തോടനുബന്ധിച്ച് യോഗ പ്രദര്‍ശനവും സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും നടത്തി.കടപ്പൂര്‍ എസ്എന്‍ഡിപി ഹാളില്‍ നടന്ന പരിപാടി കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കല്‍ അധ്യക്ഷനായിരുന്നു.കാണക്കാരി ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറി ഡോക്ടര്‍ സരിത ടി.കെ  പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലൗലി മോള്‍ വര്‍ഗ്ഗീസ്,മെമ്പര്‍മാരായ ബെറ്റ്സി മോള്‍,തമ്പി ജോസഫ്,യോഗ സെന്റര്‍ സ്റ്റുഡന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഗോപാലനാചാരി തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ ആയുഷ് യോഗ ഇന്‍സ്ട്രക്ടര്‍ ഹരികുമാര്‍ മറ്റക്കര,കാണക്കാരി,ഏറ്റുമാനൂര്‍ ആയുഷ് യോഗ ഇന്‍ട്രക്ടര്‍ സിന്ധു കെ.കെ എന്നിവര്‍ യോഗ ഡിസ്പ്ലേയ്ക്ക് നേതൃത്വം നല്കി. ദിനാചരണത്തിന്റെ ഭാഗമായി ഡോ.സരിതയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും,തെള്ളകം ഡെക്കാത്തലോണിന്റെ നേതൃത്വത്തില്‍ യോഗ സഹായ ഉപകരണങ്ങളുടെ പ്രദര്‍ശനവും സൗജന്യ സമ്മാന വിതരണവും നടന്നു.




Post a Comment

0 Comments