Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പരിസ്ഥിതി ദിനാചരണം

 


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെയും മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു . കുട്ടികള്‍ക്ക് മഴമാപിനി നല്‍കിക്കൊണ്ട് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം ഈ വര്‍ഷത്തെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍  ബിജുകുമാര്‍ അദ്ധ്യക്ഷനായിരുന്നു. മീനച്ചിലാര്‍ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എസ് രാമചന്ദ്രന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി . സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍മാരായ ജി പ്രവീണ്‍ കുമാര്‍, പി അമ്പിളി എന്നിവര്‍ സംസാരിച്ചു. അദ്ധ്യാപകരായ പ്രമോദ്, അനൂപ് , ശ്രീദേവി , രമേഷ് കിടങ്ങൂര്‍ എന്നിവരും പങ്കെടുത്തു.  പരിസ്ഥിതി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കുട്ടികള്‍  വൃക്ഷത്തൈ നട്ടു. കുട്ടികള്‍ ഉപയോഗ ശൂന്യമായ മൂവായിരത്തോളം പേനകള്‍ ശേഖരിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറി.




Post a Comment

0 Comments