Breaking...

9/recent/ticker-posts

Header Ads Widget

വായനാദിനാചരണവും പി.എന്‍.പണിക്കര്‍ അനുസ്മരണവും നടന്നു.

 


കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാദിനാചരണവും  പി.എന്‍.പണിക്കര്‍ അനുസ്മരണവും നടന്നു.  സമ്മേളനത്തില്‍ പ്രമുഖ നാടകകൃത്ത്  ടി. കെ. കരുണാകരന്‍ വായന ദിന സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ് അധ്യക്ഷനായിരുന്നു. ചിഞ്ചു ബോബി PNപണിക്കര്‍ അനുസ്മരണം നടത്തി. സാന്ദ്ര ലൈജു വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടികളോടനുബന്ധിച്ച് സ്‌കൂളില്‍ പുസ്തക പ്രദര്‍ശനവും പുസ്തക വില്പനയും നടത്തി. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന നൂറുകണക്കിന് പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിക്കുകയും അവ ലൈബ്രറിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തു. സ്‌കൂളിലെ ഭാഷാ അധ്യാപകരും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങളും എന്‍എസ്എസ് വോളണ്ടിയേഴ്‌സും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments