Breaking...

9/recent/ticker-posts

Header Ads Widget

ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി.

 


കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍  വായന ദിനാചരണത്തിന്റെ ഭാഗമായി ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി. കുട്ടികള്‍ക്ക് വിവിധ മത്സരങ്ങള്‍, അക്ഷരമരം നിര്‍മ്മാണം,   തെരഞ്ഞെടുക്കപ്പെട്ട 10 സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ വായനാദിന സന്ദേശ യാത്ര , പുസ്തക വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍   തുടങ്ങിയവ നടത്തി.  സ്‌കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ഹെഡ്മിസ്ട്രസ്  ജയ തോമസ്  ഉദ്ഘാടനം ചെയ്തു. ഡെയ്‌സി കെഎസ്, സോജന്‍ കെ സി, ടിനോ കുര്യന്‍, ജെയ്‌സ് ജേക്കബ്, ജോമി ജെയിംസ്,  ഷിന്‍സി ജോസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments