കടുത്തുരുത്തി റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകാരി സംഗമം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. കാപ്‌കോസ് ചെയര്‍മാനും, സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മറ്റിയംഗവുമായ കെ എം രാധാകൃഷ്ണന്‍ സഹകാരി സംഗമം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ ജയകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മുതിര്‍ന്ന സഹകാരികള്‍, ബാങ്കിന്റെ മുന്‍ സെക്രട്ടറിമാര്‍, സമൂഹത്തില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകള്‍, മികച്ച കര്‍ഷകര്‍ എന്നിവര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. നിക്ഷേപ സ്വീകരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സഹകാരികാരികളുടെ മക്കളേഅനുമോദിച്ചു. പാവപ്പെട്ട കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അഡ്വ. ടി ആര്‍ രാമന്‍ പിള്ള എന്‍ഡോവ്‌മെന്റ് വിതരണവും ചടങ്ങില്‍ നടന്നു. ഡിസിഎച്ച് പ്രസിഡന്റ് സി ജെ ജോസഫ്, കെസിഇയു ജില്ലാ പ്രസിഡന്റ് പി കെ സുജിത് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍ ബി സ്മിത, ബ്ലോക്ക് വൈസ് പ്രസിഡന്റ് നയന ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശാന്തമ്മ രമേശന്‍, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, സിഡിഎസ് ചെയര്‍മാന്‍ സജിത അനീഷ്, ബാങ്ക് വൈസ് പ്രസിഡന്റ് വി ഒ തോമസ് വെട്ടുവഴി, സെക്രട്ടറി പി എസ് ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു
0 Comments