Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സൗത്ത് ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി.

 


കിടങ്ങൂര്‍ സൗത്ത് ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി. നവാഗതരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്‌കൂളിലേക്ക് സ്വീകരിച്ചാനയിച്ചത്. വര്‍ണ്ണത്തൊപ്പികളണിയിച്ച് മധുരപലഹാരങ്ങളും നല്‍കി കുട്ടികള്‍ക്ക് സ്‌കൂളിലെ ആദ്യദിനം ആഹ്ലാദ ഭരിതമായി. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ജില്ലാപഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ M ദിലീപ്കുമാര്‍ അധ്യക്ഷനായിരുന്നു. കിടങ്ങൂര്‍ പഞ്ചായത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സനില്‍കുമാര്‍, ക്ഷേമകാര്യ സ്റ്റന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ദീപലത, PTA പ്രസിഡന്റ് മനോജ് KP, ഹെഡ്മിസ്ട്രസ് മായ തെക്കേടം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. അധ്യാപകര്‍, PTA അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രവേശനോത്സവ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments