Breaking...

9/recent/ticker-posts

Header Ads Widget

നഴ്‌സറി സ്‌കൂളിലെ പ്രവേശനോത്സവം നടന്നു.

 


കിടങ്ങൂര്‍ 140-ാം നമ്പര്‍ NSS കരയോഗത്തിന്റെ നേതൃത്വത്തില്‍ കിടങ്ങൂര്‍  ഭാരതീയ വിദ്യാമന്ദിരം UP സ്‌കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന നഴ്‌സറി സ്‌കൂളിലെ പ്രവേശനോത്സവം നടന്നു. കിടങ്ങൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന പ്രവേശനോത്സവത്തില്‍ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. രക്ഷിതാക്കള്‍ക്കൊപ്പമെത്തിയ നവാഗതര്‍ക്ക് സ്‌നേഹനിര്‍ഭരമായ വരവേല്‍പ്പാണ് നല്‍കിയത്. പായസമധുരം നുണഞ്ഞ് കുട്ടികള്‍ പ്രവേശനോത്സവത്തില്‍ പങ്കുചേര്‍ന്നു.  ഇതോടനുബന്ധിച്ചു നടന്ന യോഗം സുബ്രമണ്യസ്വാമി ക്ഷേത്രം മാനേജര്‍ NP ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ M ദിലീപ് കുമാര്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം ദീപലത, കരയോഗം സെക്രട്ടറി വേലായുധന്‍ നായര്‍ എന്നിവര്‍ ആശംസാ സന്ദേശം നല്‍കി.




Post a Comment

0 Comments