Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ NSS HSS ല്‍ പ്രവേശനോത്സവം പ്രൗഢ ഗംഭീരമായി.

 


കിടങ്ങൂര്‍ NSS HSS ല്‍ പ്രവേശനോത്സവം പ്രൗഢ ഗംഭീരമായി. പുത്തനുടുപ്പും വര്‍ണ്ണ കുടകളുമായി വിദ്യാലയത്തില്‍ എത്തിയ  കുട്ടികള്‍ക്ക് വര്‍ണ്ണശബളമായ വരവേല്‍പ്പാണ് അധ്യാപകരും രക്ഷിതാക്കളും പിടിഎ യുംചേര്‍ന്ന് നല്‍കിയത്.ആദ്യമായി വിദ്യാലയത്തില്‍ എത്തിയ കുഞ്ഞുങ്ങളെ വിദ്യാലയ കവാടത്തില്‍ നിന്ന് ചെണ്ടമേളത്തിന്റെയും  എസ്പിസി ,എന്‍സിസി, റെഡ് ക്രോസ് സംഘടനകളുടെയും നേതൃത്വത്തില്‍  സ്വീകരിച്ചു .വിദ്യാലയത്തിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കത്തിച്ചുവച്ച ചിരാതുകള്‍ നല്‍കി നവാഗതരെ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചിരുത്തി. സ്വാഗത നൃത്തത്തിനും, ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ പ്രവേശനോത്സവഗാനം ആലപിച്ചു.  സമ്മേളനത്തില്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അശോക് കുമാര്‍ പൂതമന അധ്യക്ഷനായിരുന്നു.  ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏറ്റുമാനൂരപ്പന്‍ കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ സരിത അയ്യര്‍ പ്രവേശനോത്സവ സന്ദേശം നല്‍കി. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍,മെമ്പര്‍ പി.ജി സുരേഷ്, പിടിഎ വൈസ് പ്രസിഡന്റ് പി.ബി സജി ,മാതൃ സംഗമം പ്രസിഡന്റ്  മിനി ഹരി , പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ഡോ.മേഴ്സി ജോണ്‍ പ്രിന്‍സിപ്പല്‍ സിന്ധുമോള്‍ എം.പി., സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍ ബിജു കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.  ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ യോഗത്തില്‍ അനുമോദിച്ചു.




Post a Comment

0 Comments