Breaking...

9/recent/ticker-posts

Header Ads Widget

ധ്യാന പരിശീലനം കിടങ്ങൂര്‍ PK V വനിതാ ലൈബ്രറി ഹാളില്‍ നടന്നു.

 


YSS കോട്ടയം ധ്യാനമണ്ഡലിയുടെയും കിടങ്ങൂര്‍  PK V വനിതാ ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ ധ്യാന പരിശീലനം ലൈബ്രറി ഹാളില്‍ നടന്നു. ശ്രീശ്രീ പരമഹംസ യോഗാനന്ദന്‍ സ്ഥാപിച്ച YS S ആശ്രമങ്ങളുടെ കീഴിലുള്ള കോട്ടയം ധ്യാനമണ്ഡലി ആത്മീയ സാധനാ മാര്‍ഗ്ഗത്തില്‍ താത്പര്യമുള്ളവര്‍ക്കായാണ് ധ്യാനയോഗ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ധ്യാനപരിശീലനം റാഞ്ചി ആശ്രമത്തിലെ സ്വാമി ലളിതാനന്ദഗിരി ഓണ്‍ലൈനായി നടത്തി. പരമഹംസ യോഗാനന്ദന്റെ പുസ്തകങ്ങളുടെ പ്രദര്‍ശനവും നടന്നു. യോഗാദിനാചരണത്തിനു മുന്നോടിയായി നടന്ന പരിപാടിയില്‍ കോ-ഓര്‍ഡിനേറ്റര്‍ ഇന്ദിരാ ഗോപകുമാര്‍ ,രാധാകൃഷ്ണന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, NS ഗോപാലകൃഷ്ണന്‍ നായര്‍, CK ഉണ്ണികൃഷ്ണന്‍, Vഗീത, VG ലീല, ഷീലറാണി,ജ്യോതി, ജയചന്ദ്രന്‍ വൈക്കത്തുശേരില്‍ ,അനു ആര്യ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments