Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ്. മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമൃദ്ധി 2024 പരിസ്ഥിതി ദിനാചരണം നടത്തി.

 


കിടങ്ങൂര്‍ സെന്റ്. മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സമൃദ്ധി 2024 പരിസ്ഥിതി ദിനാചരണം  നടത്തി. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  തോമസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ഷെല്ലി ജോസഫ് നിര്‍വ്വഹിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  ജയ തോമസ് ആശംസകള്‍ അര്‍പ്പിച്ചു.  ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പരിസ്ഥിതി സംരക്ഷണ സന്ദേശ റാലി കിടങ്ങൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സൗമ്യന്‍ വി.എസ് ഫ്‌ലാഗ് ഓഫ് ചെയ്തു.വൃക്ഷത്തൈ വിതരണം, വിത്തുവിതരണം, വിത്ത് നടീല്‍, പരിസ്ഥിതി ശുചീകരണം, പ്ലാസ്റ്റിക് ശേഖരണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി.പരിപാടികള്‍ക്ക് സ്‌കൗട്ട് മാസ്റ്റര്‍ സ്റ്റീഫന്‍സണ്‍ എബ്രഹാം എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഇന്ദു ബാബു, ജസീന ആന്റണി, റ്റിനോ കുര്യന്‍  എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments