Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂർ സെൻ്റ്.മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ സൈബർ ബോധവല്ക്കരണക്ലാസ് നടത്തി



കിടങ്ങൂർ സെൻ്റ്.മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ സൈബർ ബോധവല്ക്കരണക്ലാസ് നടത്തി. എൻ എസ് എസ് സ്കൗട്ട് ആൻഡ് ഗൈഡ് എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സൈബർ ബോധവൽകരണ ക്ലാസ് നടത്തി. കാണക്കാരി സി എസ് ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലെ അധ്യാപകരായ അശ്വനി കെ. സുനിൽ , ലക്ഷമി  എം. നായർ എന്നിവരാണ് ക്ലാസ് നയിച്ചത് കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും  അതിന്റെ    നിയമവശങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നല്കി.സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ഷെല്ലി ജോസഫ്  അധ്യക്ഷത വഹിച്ചു. മാസ്റ്റർ ആൽഫിൻ എബി ,കുമാരി അന്നമോൾ അജി എന്നിവർ സംസാരിച്ചു.പരിപാടികൾക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ. സ്റ്റീഫൻസൺ എബ്രഹാം, ഗൈഡ് ക്യാപ്റ്റൻ ശ്രീമതി. സ്മിത പീറ്റർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി.ഇന്ദു ബാബു, കരിയർ ഗൈഡൻസ് കോർഡിനേറ്റർശ്രീ വേണു പത്മനാഭൻ എന്നിവർ എന്നിവർ നേതൃത്വം നൽകി



Post a Comment

0 Comments