Breaking...

9/recent/ticker-posts

Header Ads Widget

കൊടിമരത്തിനുള്ള തേക്കുമരത്തിന് ഉളികൊത്തല്‍ നടത്തി

 


കലിംഗരാജപുരം ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിലേക്കുള്ള കൊടിമരം പാലാ കടപ്പാട്ടൂരപ്പന്റെ മണ്ണില്‍ നിന്ന് തെരഞ്ഞെടുത്തു. കടപ്പാട്ടൂര്‍ പുതിയപറമ്പില്‍ മനോജ് കുമാര്‍ പി.ബിയുടെ പുരയിടത്തില്‍ നില്‍ക്കുന്ന തേക്ക് മരം ലക്ഷണം നോക്കി പൊരുത്തപ്പെട്ടതോടെയാണ് കലിംഗപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കൊടിമര നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ 9 മണിയോടെ ആഘോഷമായി ഉളികുത്തല്‍ ചടങ്ങും വൃക്ഷ പൂജയും നടന്നു. മരം മുറിച്ച് ഘോഷയാത്രയായി കലിംഗപുരത്തേക്ക് കൊണ്ടു പോകും. ശബരിമല ഉള്‍പ്പെടെയുള്ള കൊടിമരത്തിന്റെ ശില്പി പത്തിയൂര്‍ വിനോദ് ബാബു ആചാരിയുടെ മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്. കലിംഗപുരം ശ്രീകൃഷ്ണ സ്വാമീ കോവില്‍ ശാന്തി എച്ച്. രാജ്‌മോഹന്‍,  കോവില്‍ തന്ത്രി  ശിവശ്രീ ശങ്കരപ്പട്ടര്‍ തുടങ്ങിയവര്‍ വൃക്ഷപൂജയ്ക്കും മറ്റു ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങളാണ് ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തിയത്.




Post a Comment

0 Comments