Breaking...

9/recent/ticker-posts

Header Ads Widget

മിനി ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം

 


പൊന്‍കുന്നം പാലാ റോഡില്‍  കൂരാലി ജംഗ്ഷന് സമീപം  മിനി ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം.  അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 11മണിയോടെയാണ്  അപകടമുണ്ടായത്. പാലായില്‍ നിന്നും പൊന്‍കുന്നത്തേക്ക് പോയ മിനിലോറി, പൊന്‍കുന്നത്തു നിന്നും പൈകയിലേക്ക് പോവുകയായിരുന്ന മാരുതി കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ശക്തിയില്‍ മിനി ലോറിയുടെ പുറകുവശത്തെ  വീല്‍ ഊരി തെറിച്ചു. കാര്‍ നിയന്ത്രണം വിട്ടു റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ച ശേഷമാണ് നിന്നത്.  അപകടത്തില്‍ പരിക്കേറ്റ കാറിന്റെ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ക്രയിന്‍ ഉപയോഗിച്ച് റോഡില്‍ നിന്നും വാഹനങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആഷാ കുമാര്‍, AMVI മാരായ ജോര്‍ജ് വര്‍ഗീസ്, റ്റിനേഷ്‌മോന്‍, ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചത്.




Post a Comment

0 Comments