Breaking...

9/recent/ticker-posts

Header Ads Widget

കന്തീശങ്ങളുടെ തിരുനാളും, ഇരട്ടകളുടെ സംഗമവും ജൂണ്‍ 18, 19 തീയതികളില്‍

 


കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും, ഇരട്ടകളുടെ സംഗമവും ജൂണ്‍ 18, 19 തീയതികളില്‍ നടക്കും. പ്രധാന തിരുനാള്‍ ദിനമായ 19ന്  ഇരട്ടകളുടെ സംഗമവും സമര്‍പ്പണ ശുശ്രൂഷയും  നടക്കുമെന്ന് വികാരി ഫാ.സെബാസ്റ്റ്യന്‍ പടിക്കകുഴുപ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം നടന്ന ഇരട്ടസംഗമത്തില്‍ 639 ഇരട്ടകളാണ് പങ്കെടുത്തത്.ജൂണ്‍ 16 ഞായറാഴ്ച  രാവിലെ 5.45നും ഏഴിനും 9.45നും, വൈകൂന്നേരം അഞ്ചിനും തിങ്കളാഴ്ച്ച രാവിലെ 6.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന നടക്കും.18ന് രാവിലെ ആറിന്  കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും.  വൈകൂന്നേരം അഞ്ചിന് പാട്ടുകുര്‍ബാനയ്ക്ക് ഫാ.റോയി മലമാക്കല്‍ കാര്‍മികത്വം വഹിക്കും.  6.30ന് പ്രദക്ഷിണവും നടക്കും.. പ്രധാന തിരുനാള്‍ദിനമായ 19ന് രാവിലെ 5.45നും ഏഴിനും വിശുദ്ധ കുര്‍ബാന, . 9.45ന് പത്ത് ജോഡി ഇരട്ട വൈദീകരുടെ കാര്‍മികത്വത്തില്‍  സമൂഹബലി. 11.15ന് പ്രദക്ഷിണം, തുടര്‍ന്ന് ഇരട്ടകളുടെ സമര്‍പണ ശുശ്രൂഷ, സ്നേഹവിരുന്ന്, എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് പാട്ടുകുര്‍ബാന, തുടര്‍ന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ പുന:പ്രതിഷ്ഠിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കൈക്കാരന്മാരായ സണ്ണി വള്ളിപ്പിനാല്‍, ജോയി മാത്യു തോപ്പില്‍, ജോയിച്ചന്‍ ജോസഫ് മലയില്‍ പുത്തന്‍പുരയില്‍, മാത്യു അലക്സ്, സജിത്ത് കുളംമ്പള്ളിതെക്കേതില്‍ എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments