നാടക സിനിമാ താരം കോട്ടയം രമേശന് കേരളാ സംഗീത നാടക അക്കാദമിയുടെ കലാപ്രതിഭാ പുരസ്‌ക്കാരം ലഭിച്ചു. സിനിമാ നാടക അഭിനയ രംഗത്ത് അന്‍പതു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്. കോട്ടയം രമേശനെ മന്ത്രി VN വാസവന്‍ അനുമോദിച്ചു. കോട്ടയം രമേശന്റെ അയര്‍ക്കുന്നം നീറിക്കാട്ടെ വസതിയിലെത്തിയ മന്ത്രി വി.എന്‍ വാസവന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. സിപിഐ (എം) ഏരിയാ കമ്മറ്റിയുടെ പുരസ്‌ക്കാരവും അദ്ദേഹത്തിന് നല്‍കി. ജില്ലാ സെക്രട്ടറിയേറ്റംഗം TR രഘുനാഥും ഒപ്പമുണ്ടായിരുന്നു.
0 Comments